വാഷിംഗ്ടണ്‍: ഗള്‍ഫിലെ 19 കേന്ദ്രങ്ങളില്‍ 40,000 സൈനികര്‍, യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളില്‍നിന്നും പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടി വിവിധ രാജ്യങ്ങള്‍ ആരംഭിച്ചു.
നിലവില്‍ യുഎസിന് മേഖലയില്‍ ഇറാഖ്, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉള്‍പ്പെടും
കുവൈറ്റിലുള്ള 5 കേന്ദ്രങ്ങളിലായി 13.500 സൈനികര്‍ക്കുള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയര്‍ബേസായ ഖത്തര്‍ അല്‍ ഉദൈദ് എയര്‍ബേസില്‍ 10000 സൈനികരും ബി52. എഫ്.15, എഫ്16 എന്നിവയടക്കം നൂറുകണക്കിനു പോര്‍വിമാനങ്ങളും ബോംബറുകളുമുണ്ട്. യുഎഇയില്‍ 3500, ഇറാഖില്‍ 2.500 എന്നിങ്ങനെയാണ് യുഎസ് സൈനികരുടെ എണ്ണം ബഹറിനിലെ മനാമയില്‍ 9000
മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയര്‍ബേസായ ഖത്തര്‍ അല്‍ ഉദൈദ് എയര്‍ബേസില്‍ 10000 സൈനികരും ബി52. എഫ്15, എഫ്16 എന്നിവയടക്കം നൂറുകണക്കിനു പോര്‍വിമാനങ്ങളും ബോംബറുകളുമുണ്ട്.
യുഎഇയില്‍ 3500, ഇറാഖില്‍ 2.500 എന്നിങ്ങനെയാണ് യുഎസ് സൈനികരുടെ എണ്ണം ബഹ്റിനിലെ മനാമയില്‍ 9000 സൈനികരുണ്ട്. യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ കേന്ദ്രമായ ഇവിടെ നിന്നാണ് ചെങ്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, അറബിക്കടല്‍ എന്നിവടങ്ങളിലെ വിമാനവാഹിനിക്കപ്പലുകളും മുങ്ങിക്കപ്പലുകളും മിസൈല്‍വേധക്കപ്പലുകളും നിയന്ത്രിക്കുന്നത് എഫ് 16, 22:35 ഗണത്തിലുള്ള കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ എത്തിക്കുമെന്നാണു വിവരം.
യുഎസില്‍ നിന്ന് യൂറോപ്പിലേക്ക് 30 യുദ്ധവിമാനങ്ങള്‍ എത്തിച്ചിട്ടുണ്ട്. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനങ്ങളും മേഖലയിലെത്തിയിട്ടുണ്ട്.
ഇന്ത്യ, ചെക് റിപ്പബ്ളിക്, ന്യൂസീലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള "ഓപ്പറേഷന്‍ സിന്ധു' ദൗത്യം കേന്ദ്ര സര്‍ക്കാര്‍ ഇസ്രയേലിലേക്കും വ്യാപിപ്പിച്ചു. ഇസ്രയേലില്‍ മൂവായിരത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ട്. ആരോഗ്യ, ഐടി മേഖലകളില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുമുണ്ട്. ഇറാനില്‍നിന്നുള്ള 110 വിദ്യാര്‍ഥികളുടെ ആദ്യ സംഘം ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. ഓസ്ട്രേലിയ 1500 പേരെ ഇറാനില്‍ നിന്നും 1200 പേരെ ഇസ്രയേലില്‍നിന്നും ഒഴിപ്പിക്കുുമെന്ന് അറിയിച്ചു.
ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണ്.ഇതിനിടെ, ഇന്ത്യയ്ക്കുവേണ്ടി മാത്രം വ്യോമപാത തുറന്നു നല്‍കാന്‍ ഇറാന്‍ തയ്യാറായി. ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യ വിമാനം ഇന്നു രാത്രി ഡല്‍ഹിയിലെത്തുുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Comments: